കണ്ണൂര്‍: ഉത്തരമലബാറിന്റെ വീര്യം നിറഞ്ഞ കണ്ണൂരിന്റെ തെരുവുകള്‍ ജനസാന്ദ്രമായി. ലഹരിക്കെതിരെ പടപ്പുറപ്പാടുമായി ഒരു ജനത ഒന്നിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ വാക്കത്തോണ്‍, വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് – ലഹരിക്കെതിരെ സമൂഹനടത്തം ഒരു ജനതയുടെ ആവേശമായി മാറി. രാവിലെ മുതല്‍ തന്നെ ജനസഞ്ചയം ഒഴുകിയെത്തിതുടങ്ങിയിരുന്നു. കാലാസാംസ്‌കാരി പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ വനിതകള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആവേശത്തോടെ ഒത്തുചേര്‍ന്നു.
യുവതലമുറയെ തച്ചുതകര്‍ക്കുന്ന രാസലഹരിക്കെതിരെ കേരള ഒരുമിക്കേണ്ടുണ്ടെന്ന് വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് ഫ്‌ളാഗ് ഓഫ് ചെയ്ത കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല പറഞ്ഞു. ഒരു തലമുറയുടെ സര്‍ഗശേഷിയാണ് ഈ ലഹരിയില്‍ ഇല്ലാതാകുന്നത്. അതിനെതിരെ സമൂഹം ഉണരണം. ഓരോ വീടുകളില്‍ നിന്നും ലഹരിക്കെതിരെ സമരം ആരംഭിക്കണം. അദ്ദേഹം വ്യക്തമാക്കി.
സമാപനസമ്മേളനം പ്രശസ്ത കഥാകൃത്ത് ടി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ ്‌വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നു ടി. പദ്മനാഭന്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രൂവറി സ്ഥാപിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വെള്ളം കിട്ടാതെ വരും. ‘മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാന്‍ വെള്ളം കിട്ടില്ല’ എന്നും അദ്ദേഹം പരിഹസിച്ചു.
ലഹരിക്കെതിരെ ഇത് ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പാണെന്നും ലഹരിയുടെ അവസാന വേരും പിഴുതുമാറ്റും വരെ ഈ സമരം അവസാനിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജകീയ പങ്കാളിത്തമില്ലാതെ ഈ രാസലഹരി നിര്‍മ്മാര്‍ജനം സാധ്യമല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ജനകീയ ചെറുത്തു നില്‍പ്പുകള്‍ അനിവാര്യമാണ് – ചെന്നിത്തല പറഞ്ഞു. ജാഥാംഗങ്ങള്‍ക്ക് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് വാക്കത്തോണാണ് കണ്ണൂരില്‍ നടന്നത്. കോഴിക്കോട് ആരംഭിച്ച ഈ പരിപാടി തിരുവനന്തപുരം കൊല്ലം, ആലപ്പുഴ പത്തനംതിട്ട, കാസര്‍കോട് മലപ്പുറം തൃശൂര്‍ എന്നി ജില്ലകള്‍ പിന്നിട്ടശേഷമാണ് കണ്ണൂരെത്തിയത്. പത്താമത് വാക്കത്തോണ്‍ ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 3.30 ന് വയനാട്ടില്‍ നടക്കും.
മത സാമൂഹിക രംഗത്തെ പ്രമുഖരായ സ്വാമി അമൃത കൃപാനന്ദ പുരി ,നൗഷാദ് സക്കാഫി മടക്കര,പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് , അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ( ഡിസിസി പ്രസിഡന്റ് ),അഡ്വ. അബ്ദുല്‍ കരീം ചേലേരി( IUML ജില്ലാ പ്രസിഡണ്ട് ) ,അഡ്വ. സജീവ് ജോസഫ് എം എല്‍ എ ,മേയര്‍ മുസ്ലിഹ് മഠത്തില്‍, ശൗര്യചക്ര അവാര്‍ഡ് ജേതാവ് പി വി മനേഷ് ,ഡോ. ബഷീര്‍ (കേരള നദ്വത്തുല്‍ മുജാഹിദീന്‍) , ഹമീദ് മാസ്റ്റര്‍ ചൊവ്വ ( കേരള മുസ്ലിം ജമാഅത്ത് ) ,ടി കെ രമേശ് കുമാര്‍ ( നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ),സി സി ഷക്കീര്‍ , റസീന ടി പി ,മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ ധനേഷ് ,അഡ്വ. സോണി സെബാസ്റ്റ്യന്‍ ,അഡ്വ. പി എം നിയാസ്, വി എ നാരായണന്‍ , പി ടി മാത്യു , ,ചന്ദ്രന്‍ തില്ലങ്കേരി , ഡോ .ആര്‍ വത്സലന്‍ ,എം കെ മോഹനന്‍ ,സജീവ് മാറോളി,അഡ്വ. കെ ജയന്ത് ,കെ പ്രമോദ്,റിജില്‍ മാക്കുറ്റി ,ടി വി അരുണാചലം ,പ്രിയംവദ മദര്‍ ആര്‍മി ,രജനി രാമാനന്ദ് ,അഡ്വ. വി പി അബ്ദുല്‍ റഷീദ് , , ഇല്ലിക്കല്‍ അഗസ്തി ,വിജില്‍ മോഹനന്‍ ,അഡ്വ. പി ഇന്ദിര , അഷ്റഫ് പുറവൂര്‍ ,സുധീഷ് കടന്നപ്പള്ളി ,ശ്രീജ മഠത്തില്‍ ,എം പി മുഹമ്മദലി , അമൃത രാമകൃഷ്ണന്‍, ടി ജയകൃഷ്ണന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ഫിലോമിന ടീച്ചര്‍, എം പി വേലായുധന്‍, പി മുഹമ്മദ് ഷമ്മാസ്, എം സി അതുല്‍ , ഡോ .ജോസ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

