മയ്യിൽ ❘ പുഴയോരത്തെത്തുന്ന ദേശാടന പക്ഷികളെക്കുറിച്ച് അറിവ് സമ്പാദിക്കാനായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി.
മുല്ലക്കൊടിയിലെ അബ്ദുള്ള കുട്ടികളോട് ദേശാടന പക്ഷികളുടെ സവിശേഷതകളും അവയുടെ കുറവിന്റെ കാരണങ്ങളും വിശദീകരിച്ചു. ഒരിക്കൽ 16-ലേറെ ഇനം പക്ഷികൾ എത്തിയിരുന്നിടത്ത് ഇപ്പോൾ വെറും എട്ട് ഇനങ്ങൾ മാത്രമേ എത്തുന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പുഴയോര സസ്യങ്ങൾ, ജീവികൾ, പക്ഷികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ നിരീക്ഷണം നടത്തി കുറിപ്പും തയ്യാറാക്കി. അധ്യാപകരായ കെ. ഷൈദ, മയൂരി, സീഡ് കോർഡിനേറ്റർ എം.കെ. ഹരിദാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

