മട്ടന്നൂർ ❘കായലൂർ കുംഭം മൂലയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മനീഷാണ് മരിച്ചത്.
കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്ക് പരുക്കേറ്റത്.
അപകടത്തിൽ മനീഷിന് ഗുരുതര പരുക്കേറ്റിരുന്നു. മണ്ണ് നീക്കുന്നതിന് ഇടയിൽ ചെങ്കൽ ഭിത്തി ഇടിഞ്ഞ് വീണതിനെ തുടർന്നാണ് അപകടം.
പരുക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

