കണ്ണൂർ ❘ തോട്ടട എസ്.എൻ. കോളേജിന് സമീപം എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ.എം. വൈഷ്ണവിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി ആദികടലയിലെ ക്ഷേത്രത്തിന് സമീപമുള്ള റഹ്മത്ത് മൻസിലിൽ താമസിക്കുന്ന പി. റബീഹ് (25) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ താഴെച്ചൊവ്വയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച്, 2022-ൽ സൂഫി മക്കാനി ഹോട്ടൽ ഉടമ ജംഷീറിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റബീഹിന്റെ ആദികടലയിലെ വീട്ടിനുനേരെ ആറംഗ സംഘം അക്രമം നടത്തിയിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം ജനൽചില്ലുകൾ തകർക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

