കൊയ്യം : തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശിനി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുനിത(മലയാള മനോരമ ഏജന്റ്, കൊയ്യം), റീന, ലീല, റീജ. മരുമക്കൾ: ചന്ദ്രൻ വെളിച്ചപ്പാടൻ, സുരേന്ദ്രൻ ( വടുവം കുളം), വിനു (പെരുവങ്ങൂർ), രാജേഷ് (പഴശി ).
സഹോദരങ്ങൾ: നാരായണൻ, ചെമ്മരത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

