വളപട്ടണം:
‘വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കു
വളപട്ടണം: ‘വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ക്യാമ്പയിന്റെ ഭാഗമായി വളപട്ടണത്ത് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖുൽ അക്ബറിന്റെ നേതൃത്വത്തിലുള്ള പദയാത്രയ്ക്ക് അഴീക്കോട് മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ വാഹന പ്രചാരണാർത്ഥം പഞ്ചായത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, മൂസാൻ പറമ്പിൽ, ജാഫർ ചെമ്പിലോട് എന്നിവർ പ്രസംഗിച്ചു.
സമാപന പൊതുയോഗത്തിൽ മുസവ്വിർ പാനൂർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം ജാബിർ വളപട്ടണം, മണ്ഡലം കമ്മിറ്റി അംഗം അബ്ദുല്ല മന്ന, പഞ്ചായത്ത് സെക്രട്ടറി ഫൈസൽ മിൽറോഡ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

