കണ്ണൂർ: കുറുവയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു. കല്പറ്റ തെക്കുംതറ സ്വദേശിനി ശ്രീനിത ജിജിലേഷ് (32) ആണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ ശ്രീനിതയുടെ ഭർത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീനിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് ജിജിലേഷിനും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവില്‍ പരിക്ക് ഗുരുതരമല്ല. കല്‍പ്പറ്റ എൻ.എസ്.എസ്. സ്കൂളിലെ ഐടി അധ്യാപികയായിരുന്ന ശ്രീനിത, ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

