കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തിയിരുന്ന സംഘത്തിലെ മുഖ്യപ്രതി അത്താഴക്കുന്നിലെ മജീഫ്നെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും എസ്.ഐ. പി.വി. വിനോദ് കുമാറും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി കെട്ടുകൾ എറിഞ്ഞതിന് അറസ്റ്റിലായ അഖിലിന്റെ കൂട്ടാളിയാണ് മജീഫ്. അന്ന് ഇയാൾ പോലീസിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ജയിലിനകത്തേക്ക് വൻതുകയ്ക്ക് ലഹരി എത്തിക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

അന്വേഷണത്തിൽ, കഞ്ചാവ്, ബീഡി, മദ്യം തുടങ്ങിയവ ജയിലിനകത്ത് ഇരട്ടിയിലധികം വിലയ്ക്ക് വിൽക്കുന്നുവെന്നു കണ്ടെത്തി. ഒരു ബീഡി കെട്ടിന് ₹1000യും മദ്യത്തിന് ₹2000യും വരെ ഈടാക്കിയിരുന്നു. ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രതികൾ കാക്കഡ് പ്രദേശത്ത് വലിയ ഗോഡൗൺ ഒരുക്കിയിരുന്നതായും പോലീസ് കണ്ടെത്തി.

റാക്കറ്റിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ജയിലിനകത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. മജിഫിന്റെ അറസ്റ്റോടെ ജയിലിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയെ പൂർണ്ണമായി പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!