കണ്ണൂരിൽ നിന്ന് ഇടുക്കിയിലേക്ക് പോയ ടൂറിസം ബസ് അപകടത്തിൽ പെട്ടു; 16 പേർക്ക് പരിക്ക്

Kannadiparamba online news

അടിമാലി (ഇടുക്കി): കണ്ണൂരിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ കെഎസ്ആർടിസി ബസിന്റെ ബ്രേക്കുനഷ്ടപ്പെട്ടു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി ഒൻപതോടെ പനംകൂട്ടി കൈത്തറിക്കുസമീപം വനമേഖലയിലാണ് അപകടമുണ്ടായത്. കെഎസ്ആർടി സി ബജറ്റ് ടൂറിസം ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരിൽനിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം തിരികെ പയ്യന്നൂരിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.

റോഡിന്റെ ഒരുവശം മൺതിട്ടയും മറുവശം പുഴയുമാണ്. ബ്രേക്കുനഷ്ടപ്പെട്ടെന്ന് മനസ്സിലായ ഡ്രൈവർ വിനോദ് മനസ്സാന്നിധ്യം കൈവിടാതെ മൺതിട്ടയിൽ ഇടിപ്പിച്ച് ബസ് നിർത്തുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

മറ്റൊരു ഡ്രൈവർ സജിത്തിനും പരിക്കുണ്ട്. അപകടത്തേ തുടർന്ന് എറണാകുളം-ഇടുക്കി സംസ്ഥാനപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. വെള്ളത്തൂവൽ പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!