കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ വ്യാപാരി മരിച്ചു

Kannadiparamba online news

പുതിയതെരു: കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. കാട്ടാമ്പള്ളി ജംഗ്ഷനിലെ സ്റ്റേഷനറി വ്യാപാരിയായ
കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് പള്ളേരി മുംതാസ് മൻസിലിൽ താമസക്കാരനുമായ കെ.പി അബൂബക്കർ (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.10 ന് കാട്ടാമ്പള്ളി പള്ളിക്ക് മുന്നിലായിരുന്നു അപകടം.

സുബഹ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ അബൂബക്കർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടം. റോഡിൽ തെറിച്ച് വീണ അബൂബക്കറിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!