വാട്ടർ അതോറിറ്റിയുടെ ക്വാട്ടേർസിന് നേരെ അക്രമം അരലക്ഷം രൂപയുടെ നഷ്ടം

Kannadiparamba online news

തളിപ്പറമ്പ് : വാട്ടർ അതോറിറ്റിയുടെ സ്റ്റാഫ് ക്വാട്ടേർസിന് നേരെ അക്രമം അരലക്ഷം രൂപയുടെ നാശനഷ്ടം പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മന്നയിൽ പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള സ്റ്റാഫ് ക്വാട്ടേർസിന് നേരെയാണ് അക്രമം നടന്നത്. ഈ മാസം 10 നു രാത്രി 9 മണിക്കും 11 ന് രാവിലെ 9.30 മണിക്കുമിടയിലാണ് സംഭവം. അതിക്രമിച്ചു കയറിയ അക്രമി താഴെത്തെ നിലയിലുള്ള ആറു ജനലുകളുടെ 13 ഓളം ഗ്ലാസുകളും വെൻ്റിലേറ്ററിൻ്റെ ഗ്ലാസും തകർത്തതിൽ അര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് സ്ഥാപനത്തിലെ അസി. എഞ്ചിനീയർ ബക്കളം സ്വദേശിനി എം.സംഗീതയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!