ഭര്‍തൃമതിയുടെ അവിഹിത ബന്ധം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍;  കണ്ണൂർ സ്വദേശികൾ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്‌ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നടുവിൽ പള്ളിത്തട്ട് രാജീവ്ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ഹൗസിൽ ശമൽ എന്ന കുഞ്ഞാപ്പി (21), നടുവിൽ ടെക്നിക്കൽ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ഹൗസിൽ സി. ലത്തീഫ് (46) എന്നിവരെയാണ് കുടിയാൻമല പൊലീസ് ഇൻസ്പെക്ടർ എം.എൻ ബിജോയ് അറസ്റ്റ് ചെയ്തത്.

ശമൽ ഇലക്ട്രീഷ്യനും ലത്തീഫ് ഇറച്ചിവെട്ടുകാരനുമാണ്. കേസിലെ ഒന്നാംപ്രതി ശ്യാം ഒരു അടിപിടിക്കേസിൽ പ്രതിയായി നിലവിൽ കണ്ണൂർ സബ്‌ജയിലിൽ റിമാന്റിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് സ്വദേശിയായ ഒരാളുമായി പരാതിക്കാരിയായ യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഇയാൾ ഒരുദിവസം യുവതിയുടെ വീട്ടിലെത്തിയപ്പോൾ ശ്യാമും ശമലും ചേർന്ന് അവരുടെ കിടപ്പറരംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു.

തുടർന്ന് ഈ ദൃശ്യം ഉപയോഗിച്ച് യുവതിയെ ബ്ലാക്ക്മെയിൽ ചെയ്‌തു. ആദ്യം കുറച്ച് പണം കൈക്കലാക്കി. പിന്നീട് വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദൃശ്യം ഇവരുടെ സുഹൃത്തായ ലത്തീഫിന് അയച്ചുകൊടുക്കുകയും ചെയ്തു. ലത്തീഫ് ഈ ദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട് പണത്തിനുവേണ്ടി ഭീഷണിയും മുഴക്കി.

ഇതോടെയാണ് യുവതി കുടിയാൻമല
പൊലീസിൽ പരാതി നൽകിയത്. ശമലിനെ വെള്ളിയാഴ്‌ച രാവിലെ വീട്ടിൽ വച്ചും ലത്തീഫിനെ പുലർച്ചെ മൂന്ന് മണിക്ക് തളിപ്പറമ്പിൽ വച്ചുമാണ് പിടികൂടിയത്. നടുവിലിൽ പുതിയ സ്ഥാപനം തുടങ്ങാൻ സുഹൃത്തിനൊപ്പം തൃശൂരിൽ പോയി പിക്കപ്പ് വാനിൽ സാധനങ്ങളുമായി മടങ്ങുകയായിരുന്നു ലത്തീഫ്. ഈ വിവരം ലഭിച്ചതിനെത്തുടർന്ന് കുടിയാൻമല എ.എസ്.ഐമാരായ സി.എച്ച് സിദ്ദീഖ്, സുജിത്ത്, പവിത്രൻ, മുസ്‌തഫ എന്നിവർ തളിപ്പറമ്പ് മന്ന റോഡിൽ കാത്തിരുന്നു. പിക്കപ്പ് വാൻ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് വണ്ടി കുറുകെയിട്ട് ലത്തീഫിനെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ ബിജു കരിപ്പാൽ, പി.പി പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!