സീതാറാം യെച്ചൂരി ചരമദിനം ആചരിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ- CPI(M) അഖിലേന്ത്യ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സ: സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറിയും ഏറിയ കമ്മറ്റി അംഗവുമായ കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സീതാറാം യെച്ചൂരിദിനം ആചരിച്ചു.വൈകുന്നേരം 5.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പുരുഷോത്തമൻ ഉൽഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!