കണ്ണാടിപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം തിരുവനന്തപുരം ഐ ഐ എസ് ഇ ആർ കേന്ദ്രത്തിൽ നിന്നും രസതന്ത്രത്തിൽ പി എച്ച്ഡി നേടിയ കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരിയിലെ ഡോ. ദേവിക രാജനെ അനുമോദിച്ചു. കാടൻമാർ വീട്ടിൽ രാജൻ്റെയും വി. അനിതയുടെയും മകളാണ് ദേവിക.
വീട്ടിൽ നടന്ന ചടങ്ങിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി.ദിനേശൻ ഉപഹാരം നൽകി. ബി.ജെ.പി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി പി.ടി.രത്‌നാകരൻ, കെ.വി.രാഗേഷ്, ഒ.വി. സുപിൻ, പി.വി. നിധീഷ് ബാബു എന്നിവർ ആശംസ അർപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

