ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

Kannadiparamba online news

നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ‘വിമുക്തി’യുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി പുരുഷോത്തമന്‍ ക്ലാസെടുത്തു.

സിന്‍സിയര്‍ പ്ലൈവുഡ് കമ്പനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ജി അജിത്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ പ്രകാശന്‍, നാറാത്ത് എഫ് എച്ച് സി യിലെ ജെ എച്ച് ഐ കെ വത്സല, സിന്‍സിയര്‍ പ്ലൈവുഡ്‌സ് മാനേജര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!