പുല്ലൂപ്പി:
ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ (IMS) പുല്ലൂപ്പി സംഘടിപ്പിക്കുന്ന ‘തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് വുലിദൽ ഹബീബ്’ മീലാദ് സമ്മേളനം 2025 സെപ്റ്റംബർ 11, 12, 13 തീയതികളിൽ പുല്ലൂപ്പി ജുമാ മസ്‌ജിദ് അങ്കണത്തിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് പരിപാടികൾ.
സമ്മേളനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 11 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പുല്ലൂപ്പി ജുമാമസ്‌ജിദ് മുദരിസ് മുഹമ്മദ് അലി ഫൈസി നിർവഹിക്കും. IMS ജനറൽ സെക്രട്ടറി അശ്‌ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതം ആശംസിക്കും. IMS പ്രസിഡന്റ് കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. തുടർന്ന് IIHM സദർ മുഅല്ലിം അബ്ദുള്ള ഹുദവി ബുസ്‌താനിയുടെ പ്രഭാഷണം അരങ്ങേറും.
പരിപാടിയുടെ ഭാഗമായി സർട്ടിഫിക്കറ്റ് വിതരണം IMS ട്രഷറർ സി.എൻ. അബ്ദുറഹ്മാൻ ഹാജി നിർവഹിക്കും. സമ്മാനദാനം IMS വൈസ് പ്രസിഡന്റുമാരായ സി. കുഞ്ഞഹമ്മദ് ഹാജി, എ.ടി. മുസ്‌തഫ ഹാജി എന്നിവർ നിർവഹിക്കും. ജോയിന്റ് സെക്രട്ടറി പി.സി. അബ്ദുറഹീം നന്ദി രേഖപ്പെടുത്തും.
സമ്മേളനത്തിൻ്റെ ഭാഗമായി “ഇശ്ഖേ ഹബീബ്” ഇബ്ദിദഹുൽ ഇസ്ലാം മദ്രസയും ദർസ് വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഫാറൂഖിയ്യ മദ്രസ വിദ്യാർത്ഥികളുടെ ഫ്ളവർ ഷോ, ദഫ് സ്കൗട്ട് പ്രകടനങ്ങൾ എന്നിവയും അരങ്ങേറും.
✍️ അനീസ് കെവി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

