നൂഞ്ഞേരി:
നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്റസയിൽ 28 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുന്ന കെ.വി. ഇബ്രാഹിം ഉസ്താദിന് യാത്രയയപ്പ് നൽകി. കയ്യാങ്കോട്, കാരയാപ്പ്, നൂഞ്ഞേരി മദ്റസകളായി 53 വർഷത്തെ ദീർഘകാല മദ്റസ അധ്യാപനത്തിന് ശേഷം ഉസ്താദ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
യാത്രയയപ്പ് സമ്മേളനം നൂറുൽ ഇസ്ലാം മദ്റസ ഹിദായത്തുൽ മുസ്ലിമീൻ സംഘം കമ്മിറ്റിയും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് സംഘടിപ്പിച്ചത്. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. പ്രസിഡൻ്റ് വി.പി. അബ്ദുസ്സമദ് ഹാജി അധ്യക്ഷനായി.
നൂഞ്ഞേരി ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് അഷ്റഫ് അൽ ഖാസിമി, സ്വദർ മുഅല്ലിം മൊയ്തു മൗലവി മക്കിയാട്, അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ ആശംസ പ്രസംഗം നടത്തി. മറുപടി പ്രസംഗം കെ.വി. ഇബ്രാഹിം മൗലവി നിർവഹിച്ചു.
കെ. ഷാഹുൽ ഹമീദ്, കെ. അബ്ദുല്ല ഹാജി, കെ. മുഹമ്മദ് കുട്ടി ഹാജി, ഡിപി. എറമുള്ളാൻ ഹാജി, വി.പി. അബ്ദുൽ ഖാദർ ഹാജി, പി.കെ. അബ്ദുറസാഖ്, പി.വി. കുഞ്ഞു മൊയ്തീൻ, അബ്ദുറഹ്മാൻ ഇ.വി., മുഹമ്മദ് കുട്ടി ആർ.എം., അബൂബക്കർ കെ., ജമാലുദ്ദീൻ സി.എം.കെ., മുസമ്മിൽ സി.എച്ച്., ഇബ്രാഹിം കെ., ഇബ്രാഹിം ഹാജി, മുഹമ്മദ് എ.പി., മുഹമ്മദ് കുട്ടി പി.കെ., ബാദുഷ സി.എച്ച്., ശാഫ് സി., അമീൻ ആർ.എം., നിഹാൽ ഇബ്രാഹിം, മുഹമ്മദ് ബിൻ മുസ്തഫ, ഇർഫാൻ ആർ.എം., മുഹമ്മദ് എ.പി., യൂസഫ് ഫൈസി, അബ്ബാസ് ഫൈസി, അർശദ് സി.എം.കെ. എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

