അഴീക്കോട്:
പൂതപ്പാറ സ്വദേശിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഹമീദ് പൂതപ്പാറ അന്തരിച്ചു.
പൂതപ്പാറയിൽ കെ.കെ. സ്റ്റോർ എന്ന പേരിൽ ഇലക്ട്രോണിക് റിപ്പയർ സ്ഥാപനം നടത്തിയിരുന്ന ഹമീദ്, സംഗീതപ്രേമിയായും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തമായി നിർമ്മിച്ചെടുത്ത “ഷാഹിൻ ഭാജ” വഴി അദ്ദേഹം പ്രശസ്തി നേടിയിരുന്നു. കണ്ണൂർ മാപ്പിള കലാ അക്കാദമി അംഗമായിരുന്ന ഹമീദ് നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ഭാര്യ കുറുക്കൻ പുതിയപുരയിൽ പാത്തു. മക്കൾ ഷഫീന അബ്ദുൽ ഷുക്കൂർ. റഫീന ജലീൽ. ഷാനവാസ് . മരുമക്കൾ : പരേതനായ അബ്ദുൽ ഷുക്കൂർ. ജലീൽ. ശഹർബാനു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

