ഇരിക്കൂർ. കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർ കൂട്ടുപുഴ പേരട്ട സ്വദേശി കെ.ജിജേഷിന്റെ പരാതിയിലാണ് കെ. എൽ. 55 .എ എ . 6238 നമ്പർ കാർഡ്രൈവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്. ഈ മാസം 6 ന് ഉച്ചക്ക് രണ്ട് മണിക്ക് പടിയൂർ പെടയങ്ങോട് പള്ളിക്ക് മുൻവശം റോഡിൽ വെച്ചാണ് സംഭവം. ഒന്നാം പ്രതി കൈ കൊണ്ട് മുഖത്തടിച്ചും ചീത്തവിളിച്ചും രണ്ടാം പ്രതി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചും മൂന്നാം പ്രതി നിലത്തിട്ട് വലിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

