കണ്ണാടിപ്പറമ്പ് ∶ കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ഭംഗിയായ ഓണാഘോഷം നടന്നു. മതബോധന വിഭാഗവും നവധ്വനി സ്വയം സഹായ സംഘവും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ഇടവക വികാരി ക്ലമെന്റ് ലെയ്ഞ്ചൻ അച്ചൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നവധ്വനി പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മതബോധന വിഭാഗം HM അനീഷ ബോബൻ സ്വാഗതവും നവധ്വനി സെക്രട്ടറി യൂജിൻ ബോബൻ നന്ദിയും അറിയിച്ചു.
വിവിധ മത്സരങ്ങൾക്കും വടംവലി മത്സരത്തിനും ശേഷം വിപുലമായ ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

