മയ്യിൽ എട്ടേയാറിൽ തലശ്ശേരി പന്ന്യന്നൂരിലെ മർവ്വാൻ ഖാലിദിന്റെ 4000 ദിർഹവും 30000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ് പാവന്നൂർമൊട്ട സ്വദേശി എൻ കെ നിസാറിനെയാണ് മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ, എസ് ഐ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
സംഭവം നടന്ന് 24 മണിക്കൂറിനകമാണ് മയ്യിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്
തിരുവോണ നാളിൽ വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ എട്ടേയാറിലായിരുന്നു സംഭവം. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കെ.എൽ. 58.സെഡ്.4871 നമ്പർ കാർ റോഡരികിൽ നിർത്തി ഗൂഗിൾ മാപ്പിൽ വഴി നോക്കുന്ന സമയത്താണ് ബൈക്കിലെത്തിയ പ്രതി കാറിൻ്റെ ഗ്ലാസ് തുറക്കാൻ ആവശ്യപ്പെട്ട് കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങിയ സമയം പ്രതി തല കൊണ്ട് പരാതിക്കാരൻ്റെ തലക്ക് ഇടിക്കുകയും കൈ കൊണ്ട് മർദ്ദിച്ച് ഷോൾഡറിൽ കടിച്ച് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണപ്പെടുത്തി പോക്കറ്റിൽ നിന്നും പണമടങ്ങിയ പേഴ്സ് പിടിച്ചു പറിച്ചു കവർച്ച നടത്തി കടന്നു കളയുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

