വളപട്ടണം: കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന ഗൃഹനാഥൻ ഗതാഗത കുരുക്കിൽ കാറിൽ നിന്നിറങ്ങി നിന്നിറങ്ങി പുഴയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

Kannadiparamba online news

വളപട്ടണം :കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന ഗൃഹനാഥൻ ഗതാഗത കുരുക്കിൽ കാറിൽ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപി (63)യാണ് ചാടിയത് ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പംകീച്ചേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളിൽ എത്തിയപ്പോൾ ഗതാഗത കുരുക്കിൽപ്പെട്ട കാറിൽ നിന്നും ഇറങ്ങിയ ഗോപി പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ വളപട്ടണം പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സും കോസ്റ്റൽ പോലീസും സംയുക്തമായി വളപട്ടണം പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!