മയ്യില്‍: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്സ് സെന്റര്‍ ഓണച്ചങ്ങാതി പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികല്‍ സംഘടിപ്പിച്ചു. ബി.ആര്.സി. ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഇ.സി.വിനോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ഷാജിത്ത്, ബി.പി.സി. എം.വി. നാരായണന് ചേടിച്ചേരി, എം.പി. നഫീറ തുടങ്ങിയവര്‍ സംസാരിച്ചു. കൊകൊട്ടിക്കളി, ഇന്ദ്രജാലം, മാണിക്യചെമ്പഴുക്ക, കസേരക്കളി, റാമ്പ് വാക്ക്, നാടന്‍പാട്ട്, സുന്ദരിക്ക് പൊട്ടു തൊടല് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമാപന ചടങ്ങില്‍ ബി.പി.സി. എം.വി.നാരായണന് ചേടിച്ചേരി ഉപഹാര വിതരണം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

