കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്സ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ആഗസ്ത് 28 മുതൽ സപ്തംബർ 3 വരെ നടത്തിയ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു. തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിൽ എം.വി.ഗോവിന്ദൻ മാസ്റ്റർ MLA വിഭാവനം ചെയ്തതായിരുന്നു ഓണശ്രീ. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റെജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ, സിനിമാനടൻ അഭിനന്ദ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, എ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ CDS ചെയർപേഴ്സൺ സി.ബിന്ദു നന്ദി രേഖപ്പെടുത്തി തുടർന്ന് നന്ദന ആൻ്റ് ശ്രീലക്ഷ്മി അവതരിപ്പിച്ച DJ‌ Water Drum പരിപാടിയും അരങ്ങേറി. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി വയോജന സംഗമം, അംഗൻവാടികലാമേള, ഭിന്നശേഷി കലാമേള, സെമിനാറുകൾ, പ്രതിഭാ സംഗമം, പഞ്ചായത്ത് മുൻ സാരഥികളെ ആദരിക്കൽ, വാർഡുകളിൽ നിന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,കുടുംബശ്രീ സംരഭകരുടെ ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, കർഷക ചന്ത എന്നിവയും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!