ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി PMAY(U)LIFE – കണ്ണൂർ മാതൃക

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ PMAY പദ്ധതിയിൽ പെടുത്തി അനുവദിച്ച വീടുകളിൽ ഇതുവരെ പൂർത്തീകരിക്കാൻ കഴിയാത്ത ഗുണഭോക്താക്കൾക്കുള്ള ധനസഹായ പദ്ധതിയുടെ പ്രഖ്യാപനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുറച്ച് ഗുണഭോക്താക്കൾക്ക് നിർമ്മാണം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ, കോർപ്പറേഷൻ സാമൂഹിക സംഘടനകളുടെ സഹായം തേടിയിരുന്നു. അതിന്റെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ മുന്നോട്ട് വന്ന് 9 ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ സമ്മതിച്ചു.PMAY (U) – LIFE പദ്ധതി മാതൃകാപരമായി കോർപ്പറേഷൻ നടപ്പാക്കി വരുന്നു. നഗരത്തിലെ ഭവനരഹിതർക്കായി സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ പദ്ധതിക്ക് വലിയ പങ്കുണ്ട്.
പദ്ധതിയുടെ ഭാഗമായി 11 ഡി.പി.ആറുകളിലായി 1793 ഗുണഭോക്താക്കളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഇവരിൽ 1657 പേർ വീടുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
PMAY (U) – LIFE പദ്ധതി സമയബന്ധിതമായി ധനസഹായവും സാങ്കേതിക പിന്തുണയും നൽകി ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിൽ കോർപ്പറേഷൻ സംസ്ഥാനത്ത് മുൻപന്തിയിലാണ്.
ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യുട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.ഷമീമ , എം.പി രാജേഷ്, വി.കെ, ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ് ബാബു എളയാവൂർ മുൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, ടി.രവീന്ദ്രൻ, എൻ ഉഷ എന്നിവർ സംസാരിച്ചു. പീപിൾസ് ഫൗണ്ടേഷൻ കേരള,സെക്രട്ടറി ഉമർ ആലത്തൂർ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ പദ്ധതിയുടെ ഗുണ ഭോക്താക്കൾ, കൗൺസിലർമാർ, വിവിധ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, പീപ്പിൾ ഫൗണ്ടേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!