സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ.സ്ഥാപനങ്ങളിൽ നിന്നും ഒരു കോടി നാൽപത് ലക്ഷം രൂപ സൂപ്പർവൈസറായ യുവതിയും ഭർത്താവും തട്ടിയെടുത്തുവെന്ന സ്ഥാപന ഉടമയായ ഡോക്ടറുടെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ശാന്തി കോളനിയിലെ സാജിത മൻസിലിൽ ഡോ. മൻസൂർ അഹമ്മദ് ചപ്പന്റെ പരാതിയിലാണ് സ്ഥാപനത്തിലെ സൂപ്പർവൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാ നിലയത്തിൽ കെ.സുജില, ഭർത്താവ് വിനോദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ ഉടമസ്ഥതയിലെ പള്ളിക്കുന്ന് ഷെറി ബുക്സ് ആന്റ് സ്റ്റേഷനറി , ഷെറി ആയൂർവേദിക്സ്‌, റെയിൽവെ മുത്തപ്പൻ കാവിനടുത്തുള്ള ഷെറി കോമൺ സർവ്വീസ് സെന്റർ ,ചാലാടിലുള്ള ഷെറി ഹെൽത്ത് കെയർ സെന്റർ, ഷെറി ട്രേഡേർസ് എന്നീ സ്ഥാപനങ്ങളുടെ സൂപ്പർവൈസറായ പ്രതിയും ഭർത്താവും 2024 ആഗസ്ത് മാസം മുതൽ സ്ഥാപനത്തിൽ നിന്നും പണമായും അക്കൗണ്ട് മുഖേനയും 1.40 കോടി രൂപ കൈവശപ്പെടുത്തി വഞ്ചിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് ടൗൺ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!