പരിയാരം ∎ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരൻ ഏമ്പേറ്റിലെ ശ്രീധരൻ (62), ബസ് കണ്ടക്ടർ ജയേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എൽ-13 എ.ജി-3035 ‘മാനസം’ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡറിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബസിടിച്ച് ശ്രീധരന് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

