സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷം സെപ്‌റ്റംബർ മൂന്ന്‌ മുതൽ ഒമ്പത് വരെ

Kannadiparamba online news

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെഓണാഘോഷം സെപ്‌റ്റംബർ മൂന്ന്‌ മുതൽ ഒമ്പത് വരെ നടക്കും. മൂന്നിന്‌ വൈകീട്ട്‌ ആറിന്‌ കനകക്കുന്ന്‌ നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം നിർവഹിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 

ബേസിൽ ജോസഫ്‌, ജയം രവി എന്നിവർ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. മ്യൂസിക്‌ നൈറ്റ് അരങ്ങേറും. 

സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. സമാപനം കുറിച്ച് വെളളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ വർണശബളമായ ഘോഷയാത്ര സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയിൽ ഫ്ളാഗ് ഓഫ് ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!