വീടു കുത്തി തുറന്ന് നാലര പവനും ഒമ്പത് ലക്ഷവും കവർന്ന മോഷ്ടാവ് പിടിയിൽ

Kannadiparamba online news

തിരുത്തൽ: ഈ പോസ്റ്റ് ചെയ്ത വാർത്തയിലെ ചിത്രം തെറ്റായിരുന്നു. ഇപ്പോൾ ശരിയായ ചിത്രം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പിഴവിന് ക്ഷമിക്കണം. 🙏

വളപട്ടണം: ഇരു നില വീട്ടിന്റെമുകളിലെ നിലയിലെ വാതിൽ കുത്തി തുറന്ന് കവർച്ച മോഷ്ടാവ് പിടിയിൽ . കിടപ്പുമുറിയിലെ മേശ വലിപ്പിൽ സൂക്ഷിച്ച നാലര പവന്റെ ആഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും കവർന്ന മോഷ്ടാവ്
ചിറക്കൽ കാട്ടാമ്പള്ളി പരപ്പിൽ വയലിലെ പി. മുഹമ്മദ് റിഹാനെ (19) യാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പരപ്പിൽ വയലിലെ പി.
ഫാറൂഖിന്റെ മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വീടിന്റെ മുകൾ നിലയിലെ പിറകുവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാതാവ് താമസിക്കുന്ന മുറിയിലെ മേശയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും കവർന്നത്.തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരുടെ അടുത്ത ബന്ധു കൂടിയായ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അഴീക്കോട് കച്ചേരിപ്പാറ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശി മാവട്ടത്തെ സുബ്രഹ്മണ്യന്റെ വാടക ക്വാട്ടേർസിൽ നിന്നും മൂന്ന് പവന്റെ മാലയും 10000 രൂപയുടെ വെള്ളി ആഭരണങ്ങളും 7000 രൂപയുടെ വെള്ളി പാദസരവും 2000 രൂപ വില വരുന്ന വെള്ളി ബ്രേസ് ലൈറ്റും 3000 രൂപയും കവർന്ന സംഭവവും ഉണ്ടായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.

തിരുത്തൽ: ഈ പോസ്റ്റ് ചെയ്ത വാർത്തയിലെ ചിത്രം തെറ്റായിരുന്നു. ഇപ്പോൾ ശരിയായ ചിത്രം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പിഴവിന് ക്ഷമിക്കണം. 🙏

അഡ്മിൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!