കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് ഗുരുതര പരുക്ക്

Kannadiparamba online news

ആലക്കോട്:

ചപ്പാരപ്പടവ് മടക്കാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

വിളക്കന്നൂർ സ്വദേശികളായ പട്ടംമാടിയിൽ സോലു ജോസ്, ഭാര്യ ഡോണ, ഡോണയുടെ കൂട്ടുകാരി അലീഷ എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റ സോലുവിനെയും ഡോണയെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അലീഷയെ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാവിലെ ഒൻപതോടെയായിരുന്നു അപകടം. ടിടിസി വിദ്യാർത്ഥികളായ ഡോണയെയും അലീഷയെയും കോളജിൽ എത്തിക്കാൻ പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് അപകടത്തിലായത്. സൈന്യത്തിൽ സേവനം ചെയ്യുന്നയാളാണ് സോലു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!