പയ്യന്നൂർ: റെയിൽവേ സ്റ്റേഷൻ സമീപം മമ്പലം കാനത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന വ്യക്തിയെ ജീർണ്ണിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അലവിൽ പുതിയാപ്പറമ്പ് സ്വദേശിയായ മണ്ണമ്പേത്ത് ഹൗസിലെ പ്രേമരാജൻ (73) ആണ് മരിച്ചത്.
നാലുദിവസം മുമ്പ് മരണമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ പരിസരത്ത് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
മൃതദേഹം കിടന്നിരുന്ന വീടിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് വാതിൽ തുറന്ന് മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളുകളായി പ്രേമരാജൻ വാടകവീട്ടിൽ തനിച്ചായിരുന്നു താമസം.
പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

