ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർത്ഥിനി മരിച്ച നിലയിൽ

Kannadiparamba online news

തിരുവനന്തപുരം: ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ചൂളയിൽ താമസിക്കുന്ന വേണു–സുനിത ദമ്പതികളുടെ മകൾ കീർത്തന (17), ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനി, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വീട്ടിലെ കിടപ്പുമുറിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനെത്തിയ അച്ഛനാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പ്രാഥമിക നിഗമനം.

മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരത്തെ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റും. സഹോദരൻ: കാർത്തിക.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ വിദഗ്ധരുടെ സഹായം തേടുക. “ദിശ” ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056 (24×7 സേവനം ലഭ്യമാണ്).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!