ഇരിട്ടി: ആഡംബര കാറിൽ കടത്തുകയായിരുന്ന 15. 66ഗ്രാം എംഡിഎം എ യും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിട്ടി നുച്യാട് സ്വദേശി പി. മുബഷീറിനെ (31) യാണ്
എക്സൈസ് കമ്മീഷണർ സ്ക്വാ ഡംഗമായ ജലീഷ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ എസ്. സിയാദും സംഘവും അറസ്റ്റു ചെയ്തത്. ഉളിക്കൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ബാംഗ്ലൂരിൽ നിന്ന് കെ. എ. 05 .എൻ.എൽ.8248 നമ്പർ ആഢംബര കാറിൽ കടത്തിയ ലഹരി മരുന്നു മായി യുവാവ് പിടിയിലായത്. കാർ
കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സക്വാഡ് ഉത്തര മേഖല ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ യും കേരള എ ടി എസിൻ്റെയും നിർദ്ദേശവും സഹായവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി. പ്രതി എം ഡി എം എ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽഅസിസ്റ്റന്റ് ഇസ്പെക്ടർമാരായ അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ് കെ, എക്സൈസ് കമ്മീഷണർ സക്വാഡ് അംഗങ്ങളായ ജലിഷ് പി , ഗണേഷ് ബാബു. പിവി ,വനിത സിവിൽ എക്സൈസ് ഓഫീസർ സീമ പി അസിഎക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

