ഹരിത കേരളം മിഷന്റെയും ഇരിക്കൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ 2024-25 വർഷത്തെ ജലബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ പ്രകാശനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ സുലൈഖ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്തിലെ നിലവിലുള്ള ജല സ്രോതസ്സുകളുടെ വിവരം, വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, മഴയുടെ തോത് എന്നിവ ജല ലഭ്യതാ വിഭാഗത്തിലും ഗാർഹികം, കൃഷി, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നിവ വിനിയോഗ വിഭാഗത്തിലും ഉൾപ്പെടുത്തി. ഇതിനാവശ്യമായ ജലത്തിന്റെ അളവും ലഭ്യമാകുന്ന ജലത്തിന്റെ അളവും താരതമ്യം ചെയ്താണ് ജലബജറ്റ് തയ്യാറാക്കിയത്.
ഹരിത കേരളം മിഷൻ പ്രതിനിധി പി സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

