എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

Kannadiparamba online news

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണത്തിൽ ഈ മാസം 29 ന് കോടതി വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക.

അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ശക്തമായ വാദമാണ് ഉണ്ടായത്. ഈ മാസം 29ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നവീൻ ബാബുവിന്‍റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

എന്നാൽ മജിസ്ട്രേറ്റ് കോടതിയിലല്ല, സെഷന്‍സ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഈ മാസം 29 ന് തീരുമാനമുണ്ടായേക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!