കൊളച്ചേരി: ഫോക് ലോര്‍ ദിനത്തോടനുബന്ധിച്ച് മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ തെയ്യം ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്സ്( മിത്ര) ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കലാകാര സംഗമവും സെമിനാറും 23-ന് നടത്തും. കമ്പില്‍ സംഘമിത്ര ഹാളില്‍ രാവിലെ പത്തിന് ചിറക്കല്ഡ കോവിലകം സി.കെ.രാമവര്‍മ്മ രാജ വലിയ രാജ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് തെയ്യം അനുഷ്ഠാനം, കല, ജീവിതം എന്ന വിഷയത്തില്‍ ഷോഡശ പ്രചാരകന് ഗിരീഷ് കെ.പണിക്കര്‍ മേലൂര്‍ സെമിനാര്‍ അവതരിപ്പിക്കും. മുതിര്‍ന്ന തെയ്യം കലാകാരന്മാര്ക്ക് ആദര സദസ്സ് നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

