പാഴ്സൽ ലോറി മറിഞ്ഞ് അപകടം

Kannadiparamba online news

ശ്രീകണ്ഠപുരം: ചേപ്പറമ്പ് – ചെമ്പേരി റോഡിൽ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ പാഴ്സൽ ലോറി മറിഞ്ഞ് അപകടമുണ്ടായി. ചേപ്പറമ്പ് പയറ്റ്യാലിലാണ് സംഭവം. ഡൽഹിയിൽ നിന്നും ചെമ്പേരി പ്രദേശത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് പാഴ്സൽ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഹെവി ചരക്ക് വാഹനങ്ങൾക്ക് ഈ റൂട്ടിൽ അനുമതിയില്ലെങ്കിലും കൊടുംവളവും ഇറക്കവും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്. ഇത്തരം വാഹനങ്ങൾ തളിപ്പറമ്പ് – മലയോര ഹൈവേ വഴിയാണ് സഞ്ചരിക്കേണ്ടത്.

അപകടത്തിൽ അന്യസംസ്ഥാനക്കാരനായ ലോറി ഡ്രൈവർക്കു സാരമായ പരിക്കേറ്റു. ഇയാളെ പര്യാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വിവരം ലഭിച്ചതോടെ തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!