കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവാവ് വീട്ടിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ: കണ്ണൂർ ഉരുവച്ചാലിൽ യുവാവ് വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണ(39) ആണ് മരിച്ചത്. ബുധൻ പകൽ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇരിക്കൂർ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ‌ആണ് പ്രവീണയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുറ്റ്യാട്ടൂർ സ്വദേശി അജീഷ് ആണ് പ്രവീണയുടെ ഭർത്താവ്. 

ബുധനാഴ്ച ഉച്ചയ്ക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് അജീഷിന്റെ വീട്ടിലെത്തിയ ജിജേഷ് ‌വീട്ടിൽ കയറിയ ഉടനെ അടുക്കളയിൽവച്ച്‌ പ്രവീണയുടെ ദേഹത്തേക്ക് പെട്രോളോഴിച്ച് തീകൊളുത്തുകയായിരുന്നു. അജീഷിന്റെ അച്ഛനും സഹോദരിയുടെ മകളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇവർ ബഹളംവച്ചതോടെ നാട്ടുകാരും പിന്നാലെ പൊലീസുമെത്തുകയായിരുന്നു. 

സംഭവത്തിൽ ജിജേഷിനും പൊള്ളലേറ്റിട്ടുണ്ട്‌. സാരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു പ്രവീണയുടെ മരണം. കണ്ണൂർ എസിപി പ്രദീപ്‌ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!