കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

Kannadiparamba online news

മയ്യില്‍:  കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ മലമില്‍ റോഡിലെ  ഗോവിന്ദം വീടിന്റെ വര്‍ക്ക് ഏറിയയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞയുടനുണ്ടായ തീഗോളത്തിന്റെ പൊരുളറിയാതെ ഇപ്പോഴും നാട്ടുകാര്‍. പുകയും തീയും കണ്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടത് കൂട്ടത്തിലുണ്ടായിരുന്ന ഒ.വി.സൂശീലയുടെ മകന്റെ അജീഷിന്റെ ഭാര്യ പി.പി. പ്രവീണയും സുഹൃത്തായ ജീജേഷും മാരകമായി പൊള്ളലേറ്റ് പിടയുന്നത്. കൂട്ട നിലവിളിയില്‍ ഓടിയെത്തിയവര്‍ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സില്‍ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച് തീവ്ര പരിചരണവിഭാഗത്തില്‍  പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരികയാണ്. പെരുവളത്തു പറമ്പ് കുട്ടാവിലെ  പട്ടേരി ഹൗസില്‍ ജിജേഷും പ്രവീണയും  ഒരേ നാട്ടുകാരാണ്. അജീഷിന്റെ കുടുംബം നാല് മാസം മുമ്പാണ് തൊട്ടടുത്ത  പരേതനായ ടി.കെ. വാസുവിന്റെ വീടായ ഗോവിന്ദത്തില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയിരുന്നത്. 
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
 അജീഷിന്റെ അഛന്‍ ഒ.വി. അച്യൂതനും മകളുടെ മകളായ  അഥീനയും വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു.  ബുള്ളറ്റിലെത്തിയ ജിജേഷ് വീടിന്റെ ഇരുനൂറ് മീറ്റര്‍ അകലെ ബൈക്ക് നിര്‍ത്തി വെള്ളം ചോദിച്ച് വീട്ടിലെത്തി. ഉടന്‍ അകത്തേക്ക് പ്രവേശിക്കുകയും അഞ്ച് മിനിട്ടിനകം  പിന്‍ഭാഗത്തെ വര്‍ക്ക് ഏറിയയില്‍ ഇരുവരും പൊള്ളലേറ്റ് വീഴുകയുമായിരുന്നു.  പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകം ഒഴിച്ചാവാം ജീജേഷ് തീകൊടുത്തത്.  പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. അജീഷിന്റെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്. ഈ സമയത്ത് പ്രവീണയുടെ ഏക മകള്‍ എട്ടാം തരം വിദ്യാര്‍ഥിനി ശിവദ പട്ടാനൂര്‍ കെ.പി.സി.സി. ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു. സംഭവ സ്ഥലത്ത് ഡി.വൈ.എസ്.പി. പ്രദീപന്‍ കണ്ണപ്പൊയില്‍, വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷ്, എസ്.ഐ.ഇമ്പ്രാഹിം, കെ.പി.മനു എന്നിവരും ഫോറന്‍സിക് വിഭാഗം എന്നിവര്‍ വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!