സി.എച്ച് സെൻ്ററുകൾ സഹജീവികളെ ചേർത്തുനിർത്തുന്ന പ്രസ്ഥാനം: സൈനുൽ ആബിദ്

Kannadiparamba online news

കണ്ണൂർ: സി.എച്ച് സെൻ്ററുകൾ സഹജീവികളെ ചേർത്തുനിർത്തി ജീവിതപരിസരത്തെ മനസ്സിലാക്കി സഹായിക്കുന്ന പ്രസ്ഥാനമാണെന്നും കേരളത്തിൽ തുല്യതയില്ലാതെ റിലീഫ് പ്രവർത്തനങ്ങൾ നടത്തി വരുന്നതുമാണ് സി.എച്ച് സെൻ്ററുകൾ – എന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദ് അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ഭരണഘടനയിൽ തന്നെ റിലീഫ് പ്രവർത്തനം നിർബന്ധമാക്കിയ ഏക രാഷ്ട്രീയ പാർട്ടിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ സി.എച്ച് സെൻ്റർ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് സൈനുൽ ആബിദ് സംസാരിച്ചത്.

കണ്ണൂർ സി.എച്ച് സെൻ്റർ നടത്തുന്ന പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി, എല്ലാ സഹായങ്ങളും ഉറപ്പു നൽകുമെന്നും സൈനുൽ ആബിദ് കൂട്ടിച്ചേർത്തു.

സ്വീകരണ യോഗം
• അധ്യക്ഷത: കെ.പി. താഹിർ (വർക്കിങ് ചെയർമാൻ)
• പ്രസംഗം: അഡ്വ. കെ.എ. ലത്തീഫ് (ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട്), അഡ്വ. എം.പി. മുഹമ്മദ് അലി (സെക്രട്ടറി)
• സി.എച്ച് സെൻ്റർ ജനറൽ കൺവീനർ സി. സമീർ, കെ. സൈനുദ്ദീൻ, പി.സി. അഹമ്മദ്കുട്ടി, എ.കെ. അബൂട്ടി ഹാജി, കെ.പി. അബ്ദുൽ സലാം, പി.കെ. റിയാസ്, കൊളേക്കര മുസ്തഫ, ടി.പി. അബ്ദുൽ ഖാദർ, അൽത്താഫ് മാങ്ങാടൻ, പി.സി. അമീനുള്ള, ഷാനിദ് മേക്കുന്നു എന്നിവരും സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!