തളിപ്പറമ്പ്: അൽ മഖർ സ്ഥാപനങ്ങളുടെ ശില്പിയും കൻസുൽ ഉലമയുമായ ഹംസ ഉസ്താദിന്റെ ഏഴാം ആണ്ട് അനുസ്മരണ സമ്മേളനം സമാപിച്ചു.
ഹദീസ് പഠന സെഷനിൽ സ്വാലിഹ് ബുഖാരി മഞ്ചേരി, അബ്ദുൽ ജവാദ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. സ്റ്റുഡൻസ് കോൺക്ലേവിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം പ്രാർത്ഥന നടത്തി. അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഡോ. സഅദ് അമാനി, മുഹമ്മദ് അനസ്‌മാനി പുഷ്പഗിരി എന്നിവർ വിഷയാവതരണം നടത്തി. പരിയാം അബ്ദുറഹ്മാൻ ബാഖവി, അബ്ദുല്ല അമാനി, മഹ്മൂദ് അൻവരി, ഡോ. ഇസ്ലാഈൽ അമാനി, ഇസ്മാഈൽ അമാനി ഉളിയിൽ, മുഹമ്മദ് മുനവ്വിർ അമാനി, എ.കെ. മുനീർ അമാനി എന്നിവർ സംസാരിച്ചു.
പ്രാദേശിക സംഗമം പി. അബ്ദുറഹ്‌മാൻ മദനി ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുൽ ഹകീം സഅദിയ അധ്യക്ഷത വഹിച്ചു. മുഹിയുദ്ദീൻ സഅദി കൊട്ടൂക്കര, റഹ്മത്തുല്ല സഖാഫി എളമരം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ആർ.പി. ഹുസൈൻ, സി. മൻസൂർ അൻസാരി എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന ഖതമുൽ ഖുർആൻ മജ്ലിസിന് സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂലം, കൻസുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് സഅദുദ്ദീൻ അൽ ഐദറൂസി വളപട്ടണവും നേതൃത്വം നൽകി. ബുർദ മജ്ലിസിന് കെ.പി. അബ്ദുസ്സമദ് അമാനി, കെ.പി. അനസ് ഹംസ അമാനി എന്നിവർ നേതൃത്വം വഹിച്ചു.
സമാപന സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. പട്ടുവം കെ.പി. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുനീറുൽ അഹ്‌ദൽ, മുസ്തഫ ദാരിമി കടാങ്കോട്, മഹ്‌മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, എം.കെ. ഹാമിദ്, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ്, കെ.വി. അബ്ദുൽ ഹകീം സഖാഫി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

