അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പിഴയീടാക്കി

Kannadiparamba online news


 കൊളച്ചേരി:  അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ഇരുപതിനായിരം രൂപ പിഴയീടാക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരിയിലെ കെ.എന്‍.വി. ക്വാര്‍ട്ടേഴ്‌സ്, നൂഞ്ഞേരി ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമയില്‍ നിന്ന് പിഴയീടാക്കിയത്.  നിരോധിത പ്ലാസ്റ്റിക്കുകള്‍ കത്തിക്കല്‍, തുണി കത്തിക്കല്‍ എന്നിവ നേരിട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  സംഘത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍.അജയകുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ അലന്‍ ബേബി, സി.കെ.ദിബില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.നിവേദിത എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!