മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാനുള്ള നീക്കം;തിരക്കിട്ട ആലോചനയില്‍ ഇന്ത്യ സഖ്യം

Kannadiparamba online news

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ  പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ  നീക്കം.

കോൺഗ്രസ് ആരോപിക്കുന്നത്, ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന്.

രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പിഴവുകളിൽ ചിലതാണ് മാത്രമേ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളൂ. “അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച ശേഷം അത് തെളിയിക്കാൻ തയ്യാറാകുന്നില്ല” – മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പലതും അടിസ്ഥാന രഹിതമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുമ്പോഴും, വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് അംഗീകരിച്ചു. പ്രതിപക്ഷം, “ഒരേ സ്ഥലത്ത് നൂറോളം ആളുകളെ എങ്ങനെ ചേർക്കുന്നു” എന്ന ചോദ്യവും, വീടില്ലാത്തവർക്കാണ് പൂജ്യം നമ്പർ നൽകിയത് എന്ന വാദവും ഉയർത്തി.

കമ്മീഷൻ ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും സമാന വിഷയങ്ങൾ ഉന്നയിച്ച അനുരാഗ് താക്കൂർക്കെതിരെ മൗനം പാലിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ടർ യാത്ര തുടങ്ങിയ സമയത്ത് സിഐആർ മാറ്റമില്ലെന്ന് കമ്മീഷൻ അറിയിച്ചു. ബംഗാൾ, കേരളം അടക്കം മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!