കർഷക ദിനം – ആഘോഷിച്ചു

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ്റെയും കൃഷിഭവനുകളുടെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ കോർപ്പറേഷൻ തല ഉദ്ഘാടനം ചെലോറ ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ശ്രീലത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കെ.പ്രദീപൻ, എ.ഉമൈബ, ശ്രീജ ആരംഭൻ, കൃഷി ഓഫീസർ ടി.ഇ അനുപ്രസാദ് , സാജിദ് വട്ടപൊയിൽ ,ടിരാഘവൻ , പ്രശാന്തൻ കെ.പി , നെല്യാട്ട് രാഘവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ തെരഞ്ഞെടുത്ത മികച്ച കർഷകരെയും വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് പച്ചക്കറി കൃഷിയും കീടരോഗ നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ കെ.വി വീണാകൃഷ്ണൻ ക്ലാസെടുത്തു. കൃഷി ഡെപ്യുട്ടി ഡയരക്ടർ രേണു പി.പദ്ധതി വിശദീകരണം നടത്തി. കർഷകർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!