നാറാത്ത്:
ഈ വർഷത്തെ ചിങ്ങം 1 കർഷകദിനം നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആഗസ്ത് 17-ന് (ഞായർ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷനായിരുന്നു. ചടങ്ങ് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കർഷകരെ ആദരിച്ചു. കാർഷിക ക്വിസ് വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർക്കും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ചടങ്ങിൽ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. കൃഷി ഓഫീസർ അനുഷ അൻവർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സുധീഷ് എം നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

