ചക്കരക്കൽ: എസ്.എഫ്.ഐ.പ്രവർത്തകരായ രണ്ടുപ്ലസ് ടു വിദ്യാർത്ഥികളെ കൈ കൊണ്ടും മരപ്പട്ടിക കൊണ്ടും ഇരുമ്പുവടി കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ ആറു കെ.എസ്.യു.പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബാവോട് സ്വദേശിയുടെ പരാതിയിലാണ് സ്കൂളിലെആറു പ്ലസ് ടു വിദ്യാർത്ഥികളായ കെ.എസ് യു പ്രവർത്തകർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.ഈ മാസം 14 ന് വൈകുന്നേരം 4.15 മണിക്ക് സ്കൂൾ ഗെയിറ്റിന് സമീപം വെച്ച് രാഷ്ട്രീയ വിരോധം വെച്ച് പ്രതികൾ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

