കണ്ണാടിപ്പറമ്പ്: ‘ഓട്ടോ ബ്രദേഴ്സ്’ നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തൽ; പായസ വിതരണം നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുല്ലൂപ്പി സ്റ്റാൻഡിൽ ‘ഓട്ടോ ബ്രദേഴ്സ്’ ടീമിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു.

ടീം അംഗങ്ങളായ ബഷീർ, യൂസഫ്, ഹാരിസ്, ഇസ്ഹാക്ക്, ശുഹൈബ് ഹാരിസ്, രാജൻ, മൊയ്തു, മുഹമ്മദ് കുഞ്ഞി എന്നിവരുടെ സാന്നിധ്യത്തിൽ ചടങ്ങ് നടന്നു.

ദേശാഭിമാന ഗാനങ്ങൾ ആലപിക്കുകയും ദേശീയ ഏകത്വത്തിനും സഹകരണത്തിനും സന്ദേശം നൽകികൊണ്ടുള്ള ചുരുക്കപ്രസംഗങ്ങളും അരങ്ങേറി. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!