കണ്ണാടിപ്പറമ്പ് :കണ്ണാടിപ്പമ്പ് എൽ.പി സ്കൂളിൽ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ പ്രധാന അധ്യാപിക രമ്യാ രാജൻ പതാക ഉയർത്തി . പരിപാടിയിൽ പ്രധാന അധ്യാപിക രമ്യാരാജൻ സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകൻ കുട്ടികൾക്ക് എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ചടങ്ങിന് ആശംസയർപ്പിച്ച് മദർ പി.ടി.എ.പ്രസിഡന്റ് മഞ്ജു സുധീഷ് . തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ആദി ദേവ് ചടങ്ങിന് നന്ദി പറഞ്ഞു.എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം; സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങിയ പ്ലകാർഡുകളും , പതാകകളും, ബലൂണുകളും കൊണ്ടു വർണ്ണ ശബളമായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ദേശഭക്തി ഗാനം, പതാക നിർമ്മാണം , പതാക ഗാനം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് മധുര വിതരണവും നടന്നു. ചടങ്ങിൽ വാർഡ് വികസന വികസന കൺവീനർ മൊളച്ചൻ സന്തോഷ്, കെ.വി. നിഷ , നസീമ ടീച്ചർ, ജിഷ്ണു മാസ്റ്റർ ബീന ടീച്ചർ നസീമ ടീച്ചർ മറ്റു രക്ഷിതാക്കളും നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

