കണ്ണാടിപ്പറമ്പ് ∙ നവധ്വനി കണ്ണാടിപ്പറമ്പ് സ്വാതന്ത്ര്യ ദിനം ആചരിക്കുകയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
സെൻറ് ഇഗ്നേഷ്യസ് ദേവാലയ ഇടവക വികാരി ഫാ. ക്ലമെന്റ് ലെയ്ഞ്ചൻ കൊടിയുയർത്തി. യൂജിൻ ബോബൻ സ്വാഗതം പറഞ്ഞു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂർ മീഡിയ ക്ലബ്ബ് പ്രസിഡണ്ട് സജീവൻ പി മുഖ്യപ്രഭാഷണം നടത്തി.
13ാം വാർഡ് മെമ്പർ കെ.വി. സൽമത്ത്, 12ാം വാർഡ് മെമ്പർ മെഹ്റാബി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോഷി കെ നന്ദിപ്രകാശനം നടത്തി.
ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് മധുര വിതരണം നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

