കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

Kannadiparamba online news

കണ്ണാടിപ്പറമ്പ് ∙ പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു.

പ്രധാനാധ്യാപിക സി.വി. സുധാമണി പതാക ഉയർത്തി. വാർഡ് മെമ്പർ പി. മിഹ്‌റാബി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മാങ്ങാട് എൽ.പി.സ്കൂൾ മുൻ പ്രധാനാധ്യാപകൻ ടി. ദിലീപ്കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

എൽ.എസ്.എസ്. വിജയികൾക്ക് പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക എൻഡോവ്മെൻ്റ് മുൻ മാനേജർ നൽകി. എസ്.എസ്.എൽ.സി, പ്ലസ്സ് ടു എ പ്ലസ്സ് നേടിയ പൂർവ്വവിദ്യാർത്ഥികൾക്കും മറ്റു മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി. മുൻ പി.ടി.എ. പ്രസിഡണ്ട് കെ. ബാബുവിനെ ആദരിച്ചു.

വിദ്യാർത്ഥികൾ ദേശീയോദ്ഗ്രഥന കലാപരിപാടികൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു, സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് എന്നിവർ സംസാരിച്ചു. പായസ വിതരണവും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!